video
play-sharp-fill

തുടര്‍ച്ചയായ ഒമ്പത് ദിവസവും നിപ പോസിറ്റീവ് കേസുകളില്ല; കോഴിക്കോട് നാളെ മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയിൽ ; സമ്പര്‍ക്കപ്പട്ടികയിൽ 915 പേര്‍

തുടര്‍ച്ചയായ ഒമ്പത് ദിവസവും നിപ പോസിറ്റീവ് കേസുകളില്ല; കോഴിക്കോട് നാളെ മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയിൽ ; സമ്പര്‍ക്കപ്പട്ടികയിൽ 915 പേര്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: തുടര്‍ച്ചയായ ഒമ്പത് ദിവസവും നിപ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. അതുകൊണ്ട് തന്നെ നാളെ മുതല്‍ സ്‌കൂളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ ഒഴികെയുള്ളവായ്ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

1106 നിപ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേര്‍ നിലവില്‍ ഐസൊലേഷനിലുണ്ട്. ചികിത്സയിലുള്ള 9 വയസുകാരന്‍ ആരോഗ്യം വീണ്ടെടുത്തു. അതേസമയം കണ്ടെയ്‌മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26ന് നടക്കാനുള്ള പരീക്ഷയുടെ കേന്ദ്രങ്ങളാണ് പുതുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റര്‍ 1 ജിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റര്‍ 2 കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാര്‍ത്ഥികള്‍ക്ക് പഴയ അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളില്‍ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.