നിപ്പ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പടർന്നതായി റിപ്പോർട്ട്.
ശ്രീകുമാർ
കോട്ടയം: സംസ്ഥാനത്ത് വന്നു പോയ അന്യ സംസ്ഥാനകാർക്ക് നിപ്പ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. തമിഴ് നാട്ടിലേക്കും കർണാനാടകത്തിലേക്കും പടർന്നത് കേരളത്തിൽ നിന്നോ എന്ന് സംശയത്തിൽ. കേരളത്തിൽ റോഡുപണിക്കു വന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമിക്ക് (40) നിപ്പ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കർണാടകയിൽ രണ്ടുപേർക്കു നിപ്പ ബാധയെന്ന സംശയമുണ്ടെന്നു ദേശീയമാധ്യമങ്ങൾ അറിയിച്ചു. മംഗളൂരുവിൽ 75കാരനും 20 കാരിക്കുമാണ് വൈറസ് ബാധയേറ്റതായി സംശയിക്കുന്ന ഇരുവരും കേരളത്തിൽ എത്തിയിരുന്നുവെന്നാണു വിവരം.
ഇതോടെ കേരളം കൂടുതൽ പ്രതിസന്ധിയിലായേക്കും. തമിഴ്‌നാട് കർണാടകം അതിർത്തിയിൽ ആരോഗ്യ വകുപ്പും പോലീസും പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നുള്ള സംസ്ഥാന അതിർത്തികളിൽ കേരളാ ആരോഗ്യ വകുപ്പും നിലയുറപ്പിച്ചിട്ടുണ്ട്. പനി ബാധിച്ചവർ ആരും അതിർത്തി കടന്ന് പോകരുതെന്നാണ് നിർദ്ദേശം. 24 മണിക്കൂർ പരിശോധന ചെക്ക് പോസ്റ്റുകളിൽ ഉണ്ട്.
തമിഴ്‌നാട്ടിലും കർണാനാടകത്തിലും പനി ബാധിച്ച് ആളുകൾ കേരളത്തിൽ വന്നു പോയവരായിരുന്നു. ഇതിനിടെ യു.എ.ഇ കേരളത്തിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദ്ദേശം ഇറക്കി. ബഹ്‌റിൻ കഴിഞ്ഞ ദിവസം യാത്രാകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.