
തിരുവനന്തപുരം: നിപ വൈറസ് ബാധ കണ്ടെത്താൻ പുതിയ മാർഗവുമായി തോന്നയ്ക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.
മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാ സംവിധാനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. ഇ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വകുപ്പിലെ ഡോ. അനിതയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തത്.
തുടർഗവേഷണങ്ങള്‍ക്കു പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. നിപ വാക്സിൻ വികസപ്പിക്കുന്നതിലും വിതരണത്തിലുമടക്കം നിർണായക ചുവടുെവപ്പാകുമെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group