play-sharp-fill
നിപ ജാഗ്രതയില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല; കള്ള് ചെത്തുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു; ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം വിലക്ക്

നിപ ജാഗ്രതയില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല; കള്ള് ചെത്തുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു; ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം വിലക്ക്

സ്വന്തം ലേഖകൻ 

കോഴിക്കോട്: നിപ ജാഗ്രതയില്‍ കോഴിക്കോട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു. ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം വിലക്കും. ഷോപ്പിങ്ങ് മാളുകളില്‍ പോകുന്നതും ഒഴിവാക്കണം.

നിപ ബാധയുടെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ക്കായുള്ള മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് തിരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. മുപ്പതാം തിയതി മരിച്ച വ്യക്തിയുടെ ഹൈ റിസ്ക് കോണ്‍ടാക്ടുകള്‍ എല്ലാം പരിശോധിക്കും. കേന്ദ്ര വിദഗ്ധസംഘവുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി ആലോചിക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപ സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. ആരോഗ്യവകുപ്പ്ഉന്നതോദ്യഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം രോഗബാധിതരുടെ പ്രദേശങ്ങളുംസന്ദർശിക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനടക്കം മൂന്നുപേരുടെയുംആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

ദേശിയ പകർച്ച വ്യാധി നിയന്ത്രണ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഡോ.ഹിമാന്‍ഷു ചൗഹാന്റെനേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് രാവിലെ കോഴിക്കോടെത്തിയത്. വിവിധ മേഖലയിലെ വിദഗ്ധരടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി മാർഗ നിർദേശങ്ങൾ നൽകും. ജില്ലാകലക്ടറുമായും ആരോഗ്യവകുപ്പ് ഡയറക്ടറുമായും സംഘം കൂടിക്കാഴ്ച്ച നടത്തി.

മരുതോങ്കരയിലും ആയഞ്ചേരിയിലും സംഘം സന്ദർശനം നടത്തും. രോഗ ഉറവിടത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കായി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘംപ്രവര്‍ത്തിക്കുക.

നിപ ബാധിച്ച് ചികിത്സയിലുള്ള മൂന്ന് പേരിൽ 9 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ആരോഗ്യപ്രവർത്തകന്റെ കാര്യമായ രോഗലക്ഷണങ്ങളില്ല. 17 പേർആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 11 പേരുടെ പരിശോധനലം ഇന്ന് വൈകീട്ടോടെ ലഭിക്കും. ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി.

ഇതോടെപരിശോധനക്കുള്ള കാലതാമസം കുറയ്ക്കാനാകും . നിലവിൽ 789 പേരാണ് ആദ്യ മൂന്ന് രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളത്. രോഗബാധിതരായ ആരോഗ്യപ്രവത്തകന്റെയും മരിച്ച മുഹമ്മദിന്റെ ഭാര്യ സഹോദരന്റെയും സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള വിവരശേഖരണം പുരോഗമിക്കുകയാണ്. സമ്പർക്കത്തിലായ എല്ലാവരെയും നിരീക്ഷണത്തിലാക്കി രോഗവ്യാപന ഭീഷണി ഇല്ലാതാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.