play-sharp-fill
നിപ  ബാധിച്ച് മരിച്ച ഒമ്പതാം ക്ലാസുകാരനുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവ്; 330 പേരാണ് ആകെ സമ്പർക്കപട്ടികയിലുള്ളത്, ഇതിൽ 101 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്

നിപ ബാധിച്ച് മരിച്ച ഒമ്പതാം ക്ലാസുകാരനുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവ്; 330 പേരാണ് ആകെ സമ്പർക്കപട്ടികയിലുള്ളത്, ഇതിൽ 101 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച ഒമ്പതാം ക്ലാസുകാരനുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

330 പേരാണ് ആകെ സമ്പർക്കപട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരുമാണ്. വിപുലമായ പുതിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.


പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താനുള്ള സർവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ശനിയാഴ്ചയാണ് മെഡിക്കൽ കോളേജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ 11.30ഓടെ മരണം.

രാവിലെ 10.50ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും 11.30ഓടെ മരിക്കുകയായിരുന്നെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി. ജൂ​ലൈ 10നാണ് പ​നി ബാ​ധി​ച്ചത്.

12ന് ​സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. 13ന് ​പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കാ​ണി​ച്ചു. 15ന് ​ഇ​തേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച് ശേ​ഖ​രി​ച്ച സാ​മ്പിൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗം കണ്ടെത്തിയത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാമ്പിളിൽ നിപ സ്ഥി​രീ​ക​രി​ച്ചിരുന്നു. പിന്നാലെ, ഇന്നലെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.