
സ്വന്തം ലേഖകൻ
കൊൽക്കത്ത :കേരളത്തില്‍നിന്ന് നാട്ടിലേക്കു മടങ്ങിയ അതിഥി തൊഴിലാളിയെ നിപ ലക്ഷണങ്ങളോടെ പശ്ചിമബംഗാളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവ് ബര്ദാൻ ജില്ലക്കാരനാണ്. ബെലിയഘട ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഇയാളുടെ സ്രവപരിശോധന ഫലങ്ങള്‍ വന്നിട്ടില്ല.
കേരളത്തിലുള്ളപ്പോള്‍ പനിയെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്ജായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും പനി വന്നു. ഇതോടെയാണ് അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ചികിത്സയിലുള്ള ഒമ്ബത് വയസുകാരന്റെ നിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.