video
play-sharp-fill
നിപ : രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാലുപേർ കൂടി നിരീഷണത്തിൽ,ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം

നിപ : രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാലുപേർ കൂടി നിരീഷണത്തിൽ,ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തംലേഖിക

എറണാകുളം : പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നാലു പേർ കൂടി നിരീക്ഷണത്തിലെന്ന് അരോഗ്യമന്ത്രി കെ കെ ശൈലജ് അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച പറവൂർ സ്വദേശിയായ യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. ഇവർക്ക് ചെറിയ തോതിൽ പനിയും തൊണ്ട വേദനയും അസ്വസ്ഥതയും കണ്ടതിനെ തുടർന്നാണ് നടപടി. നിരീക്ഷണത്തിലുള്ള ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും അരോഗ്യമന്ത്രി അറിയിച്ചു. ചികിൽസയിൽ കഴിയുന്ന യുവാവുമായി അടുത്തിഴപഴകിയ സുഹൃത്തിനെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.അതേസമയം, ചികിത്സയിലിരിക്കുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തിരമാണ്. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. മരണ സംഖ്യ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കോഴിക്കോട്ടെ അനുഭവം മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങളെന്നും അരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ, നിപ ബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നു. ഉറവിടം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. വിദ്യാർത്ഥി പഠനം നടത്തുന്ന ഇടുക്കി ജില്ലയിലെ മേഖലയാണ് ഉറവിടം എന്ന് ഉറപ്പിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. അതിനിടെ, നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എയിംസിൽ നിന്നും ഡോക്ടർമാരുടെ വിദഗ്ദ സംഘം കൊച്ചിയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വിദഗ്ദ ഡോക്ടർമാർ ഉൾപ്പെടുന്ന ആറംഗ സംഘമാണ് എറണാകുളത്ത് എത്തിയിട്ടുള്ളത്.ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിൽ നേരത്ത വൈറസ് ബാധ സംബന്ധിച്ച് സൂചനകൾ കണ്ടതോടെയാണ് വിശദ പരിശോധനകൾക്കായി ചികിൽസയിൽ കഴിയുന്ന യുവാവിന്റെ സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ വാർത്താസമ്മേളനത്തിലാണ് പറവൂർ സ്വദേശിയായ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്.