നിപ ബാധിതയുടെ നില ഗുരുതരം; 173 പേരുടെ സമ്പര്‍ക്ക പട്ടിക; 100 പേർ പ്രാഥമിക പട്ടികയിൽ; 52 പേർ ഹൈറിസ്ക് കോണ്‍ടാക്‌ട് ലിസ്റ്റിൽ; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി

Spread the love

പാലക്കാട്: നിപ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍.

രണ്ട് ഡോസ് മോണോ ക്ലോണല്‍ ആൻ്റി ബോഡി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തില്‍ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരില്‍ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതില്‍ 52 പേർ ഹൈറിസ്ക് കോണ്‍ടാക്‌ട് ലിസ്റ്റിലാണ്.

യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളില്‍ ചികിത്സ നല്‍കിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതില്‍ ഉള്‍പ്പെടും. ഹൈറിസ്ക് കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 പേരുടെ കൂടി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരും. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസലേഷനില്‍ തുടരുകയാണ്.