നിപ മരണം: രോഗലക്ഷണങ്ങളുള്ള പത്തു പേരുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു; കണ്ടയിൻമെൻ്റ് സോണിൽ നിയന്ത്രണങ്ങളേർപ്പെടുത്തി; സ്കൂളുകൾക്കും മദ്രസകൾക്കും കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു; വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം പത്തുമണി മുതൽ 7 മണി വരെയാക്കി
മലപ്പുറം: തിരുവാലി നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള പത്തു പേരുടെകൂടി സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവമാണ് പരിശോധിയ്ക്കയച്ചിരിക്കുന്നത്. കർശനനിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ കണ്ടയിൻമെൻ്റ് സോണിൽ നിപ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങളേർപ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടെ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി.
ഈ വാർഡുകളിൽ നബിദിന ഘോഷയാത്രകൾ മാറ്റിവെച്ചു. കൂടതെ ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കേർപ്പെടുത്തി. സ്കൂളുകൾക്കും മദ്രസകൾക്കും കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകിയിട്ടുണ്ട്. കച്ചവടരംഗത്തും നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാരസ്ഥാപനങ്ങൾ പത്തുമണി മുതൽ 7 മണി വരെയാണ് പ്രവർത്തിയ്ക്കാനാവുക. അതേസമയം മരണപ്പെട്ട യുവാവിന്റെ സമ്പർക്ക പട്ടിക ഇനിയുമുയർന്നേക്കും. ബംഗളുരുവിൽ നിന്ന് എത്തിയതിനു ശേഷം യുവാവ് യാത്ര നടത്തിയ സ്ഥലങ്ങൾ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു കണ്ടെത്തും.
നേരിട്ട് സമ്പർക്കമുള്ള രോഗലക്ഷണങ്ങൾ ഉള്ള 10 പേരുടെ കൂടി സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ആണുള്ളത്.