
സ്വന്തം ലേഖകന്‍
കൊച്ചി: എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായ് എത്തയിരിക്കുകയാണ് സംവിധായകന്‍ സക്കറിയ.
റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തളളപ്പെട്ട ഡോ. വി. ഹിക്മത്തുളളയുടെ വിദ്യാഭ്യാസ യോഗ്യതകളും അധികയോഗ്യതകളും ഫേസ്ബുക്ക് പോസ്റ്റില്‍ നിരത്തിയ സക്കറിയ സബ്ജക്ട് എക്‌സ്പേര്‍ട്‌സ് ഒന്നാം റാങ്ക് നല്‍കിയ ഹിക്മത്തുളളയ്ക്ക് നീതി നിഷേധിക്കരുതെന്നും മറ്റൊരു പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ സിനിമകളിലെ അഭിനേതാവ് കൂടിയാണ് ഹിക്മത്തുളള.
‘സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം’
ഡോ.വി.ഹിക്മത്തുല്ല
കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകന്‍
മലയാളനാടകത്തിലെ ആധുനികാനന്തര പ്രവണതകളെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്ഡി നേടി.
ഗവ: കോളേജ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ആറു വര്‍ഷത്തെ അധ്യാപനം അടക്കം 15 ലധികം വര്‍ഷത്തെ കോളേജ് അധ്യാപന പരിചയം.
പുരസ്‌കാരങ്ങള്‍:
1.അങ്കണം- ടി.വി. കൊച്ചുബാവ കവിതാ പുരസ്‌കാരം,
2.ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം കവിതാ പുരസ്‌കാരം
3. ഭരത് പി.ജെ.ആന്റണി നാടക നിരൂപണ പുരസ്‌കാരം,
4.നാടക മേഖലയിലുള്ള മികച്ച പ്രബന്ധത്തിന് അഹഹ സലൃമഹമ ീൃശലിമേഹ ഇീിളലൃലിരല ലിറീംാലി.േ
കൃതികള്‍:
1. പനിച്ച ജലാശയങ്ങള്‍ ( കവിതാ സമാഹാരം)
2. അറ്റ് ദ സ്റ്റേജ് (നാടകസമാഹാരം )
3. നാടക പുസ്തകം (കുട്ടികളുടെ നാടകങ്ങള്‍)
4. ഇസ്ലാമോഫോബിയ: പ്രതിവിചാരങ്ങള്‍
5. മാപ്പിളസാഹിത്യവും മലയാളഭാവനയും
ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിലും ഗവേഷണ ജേര്‍ണലുകളിലും നാടകം, മാപ്പിളസാഹിത്യം, ബഹുജന്‍ രാഷ്ട്രീയം എന്നിവയെപ്പറ്റി എഴുതുന്നു.
ഇദ്ദേഹത്തെ പിന്നിലാക്കിക്കൊണ്ടാണ് ഹൈസ്‌കൂള്‍ അദ്ധ്യാപന പരിചയം മാത്രമുള്ള നിനിത ഭര്‍ത്താവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എന്ന പേരില്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്നത്
സംവരണത്തിനും പാര്‍ട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്റെ കൂടെ പ്രശ്‌നമാണ്.