video
play-sharp-fill
ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മൻ്റെ കാമുകിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 29 കിലോ കഞ്ചാവ്: കഞ്ചാവ് സൂക്ഷിച്ചിരുന്നത് പുതുവത്സര ആഘോഷങ്ങൾക്കായി

ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മൻ്റെ കാമുകിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 29 കിലോ കഞ്ചാവ്: കഞ്ചാവ് സൂക്ഷിച്ചിരുന്നത് പുതുവത്സര ആഘോഷങ്ങൾക്കായി

ക്രൈം ഡെസ്ക്

കായംകുളം: ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മൻ്റെ കാമുകിയുടെ വീട്ടിൽ നിന്നും 29 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മാവേലിക്കര തഴക്കരയിൽ ഇവർ വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായാണ് 29 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. തെക്കൻ കേരളത്തിൽ പുതുവർഷാഘോഷങ്ങൾ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി കരുതി വെച്ചിരുന്ന ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവേലിക്കര പുന്നമൂട് സ്വദേശി ലിജു ഉമ്മന്റെ സുഹൃത്തായ ചേരാവള്ളി സ്വദേശിനി നിമ്മിയുടെ പേരിൽ മാവേലിക്കര ഗവ.ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽ നിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാൻസും പൊലിസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതി മാവേലിക്കര താലുക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ എബനേസർ പുത്തൻവീട്ടിൽ തോമസ് മകൻ ലിജു ഉമ്മൻ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി മുറിയിൽ തയ്യിൽ തെക്കതിൽ വീട്ടിൽ വിനോദ് ഭാര്യ നിമ്മിയെ (32) പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജജിതമാക്കി.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബു ഐ പി എസ്സ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ നർക്കോട്ടിക്ക് ഡിവൈഎസ്പി ബിനുകുമാറിൻ്റെയും ചെങ്ങന്നൂർ ഡിവൈഎസ്പി പി.എ. ബേബിയുടെയും നിർദ്ദേശാനുസരണം മാവേലിക്കര പോലീസ് ഇൻസ്പെക്ടർ ബി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ മാവേലിക്കര എസ് ഐ എബി. പി. മാത്യൂ, പ്രസാദ് .കെ. കെ, ആലപ്പുഴ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സി പി ഓ മാരായ ഗിരീഷ് ലാൽ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ശ്രീകുമാർ, മാവേലിക്കര സ്റ്റേഷനിലെ സീനിയർ സി പി ഓ മാരായ സിനു വർഗ്ഗീസ്, പ്രതാപ്‌ മോനാൻ, പ്രസന്നകുമാരി സി പി ഓ മാരായ മനു, ഗോപകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.

ലിജു ഉമ്മൻ്റെ സുഹൃത്ത് നിമ്മിയുടെ സഹായത്താലാണ് ലഹരി വസ്തുക്കൾ വിപണനം നടത്തിയിരുന്നത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജു ഉമ്മൻ്റെ ആഡംബര കാറും നിമ്മിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് പൊലിസ് ചെക്കിങ്ങിൽ നിന്നും രക്ഷപെട്ടിരുന്നത്.

നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശി സേതു എന്ന് വിളിക്കുന്ന വിനോദ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്.തുടർന്നും ജില്ലയുടെ പല ഭാഗങ്ങളിലും ഈ വരുന്ന ദിവസങ്ങളിൽ ന്യൂ ഇയർ പ്രമാണിച്ച് റെയ്ഡുകൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി സാബു അറിയീച്ചു.