നിമിഷപ്രിയയുടെ മോചനം: ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു; മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി ഒരു സംഘം യമനിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

Spread the love

കോട്ടയം: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.

മോചനത്തിനായി ഒരു സംഘം യമനിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ നല്ല വാര്‍ത്ത കേള്‍ക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ച്‌ നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ അറിയിച്ചിരുന്നു. യുഎഇയിലും ഖത്തറിലുമായി നടന്ന ചര്‍ച്ചകള്‍ പ്രവാസി വ്യവസായികളുടെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമിഷപ്രിയയുടെ മോചനശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തില്‍ രാഷ്ട്രീയപരമായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.