നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച്‌ അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Spread the love

ഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലിനെ കുറിച്ച്‌ അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അഭിഭാഷകനെ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. കാന്തപുരം യെമനിലെ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ വഴി നടത്തിയ ചർച്ചകളാണ് വധശിക്ഷ മാറ്റിവെക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group