
കോഴിക്കോട്: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനം വൈകിപ്പിക്കുന്നത് മദ്ധ്യ കേരളത്തിലെ യുവ എംഎൽഎയെന്ന ആരോപണവുമായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് രംഗത്ത്. നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നവരെ യുവ എംഎൽഎ സഹായിക്കുന്നുവെന്നും ആക്ഷൻ കൗൺസിലിന്റെ ആരോപണം.
സാമൂഹികമാധ്യമത്തിലൂടെയാണ് കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് യുവ എംഎൽഎക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
യമനിലുള്ള പോൾ എന്ന പാസ്റ്ററും സാമുവൽ ജെറോമുമാണ് നിമിഷയുടെ മോചനത്തിന് തടസ്സം ഉണ്ടാക്കുന്നത്. ദയാധനമായി ഒരു മില്യൺ ഡോളർ സ്വീകരിക്കാൻ കുടുംബം സമ്മതിച്ചിരുന്നു. കൂടുതൽ തുക തരാമെന്ന് ജെറോമും പാസ്റ്ററും വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബം ആശയക്കുഴപ്പത്തിലായി എന്നും കുഞ്ഞഹമ്മദ് ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎൽഎ എന്തിനാണ് ഈ വിഷയുമായി ബന്ധപ്പെട്ട് ഗവർണറെ കാണാൻ പോയത്. അദ്ദേഹത്തിന്റെ പിതാവ് ഈ വിഷയത്തിൽ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അന്നത്തെ വിദേശകാര്യ സഹമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചത് അദ്ദേഹമാണ്.