video
play-sharp-fill

Thursday, May 22, 2025
HomeMainഓട്ടോമാറ്റിക് റൈഫിളുകൊണ്ട് ഒന്നിലധികം തവണ വെടിവയ്ക്കും ; പ്രതിയുടെ ഹൃദയം ഏതുഭാഗത്താണെന്ന് ആരാച്ചാർക്ക് ഡോക്ടർ കൃത്യമായി...

ഓട്ടോമാറ്റിക് റൈഫിളുകൊണ്ട് ഒന്നിലധികം തവണ വെടിവയ്ക്കും ; പ്രതിയുടെ ഹൃദയം ഏതുഭാഗത്താണെന്ന് ആരാച്ചാർക്ക് ഡോക്ടർ കൃത്യമായി കാണിച്ചുകൊടുക്കും ; വെടിയുണ്ടകളേറ്റ് ഹൃദയവും സുഷുമ്നയും ശ്വാസകോശവും തകരും ; നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ യെമനിലെ ശിക്ഷാവിധി നടപ്പിലാക്കുന്ന രീതിയും ചർച്ചയാകുന്നു

Spread the love

നിമിഷ പ്രിയയും യെമനും വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ശിക്ഷാവിധി നടപ്പിലാക്കുന്ന രീതിയും ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ.  വധശിക്ഷ ഇവിടെ നിയമപരവുമാണ്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ വധശിക്ഷ നടപ്പാക്കാറുണ്ട്. കൊടുംക്രൂരമായ കല്ലെറിഞ്ഞ് കൊല്ലൽ പോലുള്ള വധശിക്ഷ നടപ്പാക്കാനാനും യെമനിൽ നിയമം അനുവദിക്കുന്നുണ്ടത്രേ. എന്നാൽ അത്തരമൊരു ശിക്ഷ അടുത്തകാലത്തെങ്ങും നടത്തിയതായി റിപ്പോർട്ടുകളില്ല.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ തലവെട്ടിയും ശിക്ഷ നടപ്പാക്കാറുണ്ട്. ഇപ്പോൾ യെമനിൽ നിലനിൽക്കുന്ന വധശിക്ഷാ രീതി വെടിവച്ചുകൊല്ലുകയാണ്. ഇതിനായി പ്രത്യേക സ്ഥലങ്ങൾ തന്നെയുണ്ട്. അവിടെവച്ചുമാത്രമേ ശിക്ഷ നടപ്പാക്കൂ. അപൂർവമായാണ് പൊതുസ്ഥലത്തുവച്ച് ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് കണ്ണുകൾ മൂടിക്കെട്ടി പ്രതിയെ എത്തിക്കും. അവിടെ തറയിൽ ഒരു പുതപ്പോ, കാർപ്പറ്റോ വിരിച്ചിട്ടുണ്ടാവും.

പ്രതിയുടെ കൈവിലങ്ങുകൾ അഴിച്ചുമാറ്റിയശേഷം മുഖം കീഴേക്കാക്കി കമിഴ്ന്നു കിടക്കാൻ ആവശ്യപ്പെടുന്നു. പ്രതി ആ നിർദ്ദേശം അനുസരിച്ച് അല്പം കഴിയുന്നതോടെ തന്നെ ആരാച്ചാർ ശിക്ഷ നടപ്പാക്കും. പ്രതിയുടെ മുതുകിൽ ഹൃദയത്തിന്റെ ഭാഗത്തേക്കാണ് വെടിയുണ്ട പായിക്കുന്നത്. ഓട്ടോമാറ്റിക് റൈഫിളുകൊണ്ട് ഒന്നിലധികം തവണ വെടിവയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിയുണ്ടകളേറ്റ് ഹൃദയവും സുഷുമ്നയും ശ്വാസകോശവും തകർന്ന് ലവലേശം വേദനപോലും അറിയാതെ പ്രതി ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവും. പ്രതിയുടെ ഹൃദയം ഏതുഭാഗത്താണെന്ന് ആരാച്ചാർക്ക് ഡോക്ടർ കൃത്യമായി കാണിച്ചുകൊടുത്തിരിക്കും. അണുവിട തെറ്റാതെ അവിടത്തന്നെയായിരിക്കും ആരാച്ചാൽ വെടിവയ്ക്കുക. മരണം ഉറപ്പാക്കിയശേഷം ശരീരം സംസ്കാരത്തിനായി വിട്ടുനൽകും.

കൊടുംകുറ്റവാളികൾക്ക് വധശിക്ഷനടപ്പാക്കുന്നതിന് മുമ്പ് ചാട്ടവാറടി നൽകുന്ന പതിവുമുണ്ട്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്കാണ് യെമനിൽ സാധാരണ വധശിക്ഷ നടപ്പാക്കുന്നത്. ഇതിനൊപ്പം വ്യഭിചാരം, മതനിന്ദ, മയക്കുമരുന്ന് കടത്തൽ, കൊള്ള, മരണത്തിലേക്ക് നയിക്കുന്ന സ്വത്ത് നശിപ്പിക്കൽ, രാജ്യദ്രോഹം, കള്ളസാക്ഷി പറയുക എന്നിവയ്ക്കും വധശിക്ഷ നൽകാറുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments