‘നിമിഷ തെറ്റുകാരിയാണ്. അവളെ ശിക്ഷിക്കണം. ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ല; ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്’; നിമിഷയുടെ അമ്മ

‘നിമിഷ തെറ്റുകാരിയാണ്. അവളെ ശിക്ഷിക്കണം. ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ല; ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്’; നിമിഷയുടെ അമ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐസിസിൽ ചേർന്ന മകൾ നിമിഷയുടെ കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കരുതെന്ന് അമ്മ ബിന്ദു. താലിബാന്റെ ഭരണത്തിൽ പെൺകുട്ടികൾ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ എന്നും അവർ ചോദിച്ചു.

നിമിഷ തെറ്റുകാരിയാണെന്നും, ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും, ഇന്ന് അവൾക്ക് അഞ്ച് വയസാകുമെന്നും ബിന്ദു പറയുന്നു.

ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

”നിമിഷ തെറ്റുകാരിയാണ്. ഐഎസിൽ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് ചെയ്തത്.. അവളെ ശിക്ഷിക്കണം. താലിബാന് വിട്ടുകൊടുക്കരുത്. ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ.

രാജ്യത്തെ ഏതെങ്കിലും ജയിലിൽ അടയ്ക്കട്ടെ. പക്ഷേ അഞ്ചു വയസുള്ള ആ പാവം കുട്ടി എന്ത് പിഴച്ചു. എന്തിനാണവളെ താലിബാന് വിട്ടുകൊടുക്കുന്നത്?” ‘ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിന്ദു ചോദിച്ചു.

ഉമ്മുകുൽസുവിനുവേണ്ടി സംസ്ഥാന, ദേശീയ ശിശുക്ഷേമ സമിതികളെ ബിന്ദു സമീപിച്ചിട്ടുണ്ട്. നിമിഷ ഫാത്തിമ ഡെന്റിസ്റ്റായിരുന്നു. 2016ൽ ഭർത്താവിനൊപ്പം ഐസിസിൽ ചേരാനായി രാജ്യം വിടുമ്പോൾ ഏഴു മാസം ഗർഭിണിയായിരുന്നു നിമിഷ.