പതിനാറാം വയസ്സില്‍ ഉയരെ പറന്ന് നിലോഹർ;കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; മലയാളികളുടെ സ്വകാര്യ അഹങ്കാരം ഈ പെൺകുട്ടി
ബംഗളൂരു: പതിനാറാം വയസ്സിൽ വിമാനം പറത്തി ആകാശത്തിന്റെ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് നിലോഫര്‍ മുനീര്‍ എന്ന പെൺകുട്ടി. സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ നിലോഹർ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍.
കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിലോഫര്‍. ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ നിലോഹർ നേരേ പോയത് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റസ് ഫ്‌ളൈറ്റ്‌സ് എവിയേഷന്‍ അക്കാദമിയിലെ പരിശീലനത്തിനാണ്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ട് മൈസൂരുവില്‍ പൈലറ്റ് പരിശീലനം തുടരുകയാണ് നിലോഫര്‍ ഇപ്പോള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group