നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്;പത്രികാ സമർപ്പണത്തിന് തുടക്കം; ഒരു നാമനിര്‍ദ്ദേശക പത്രിക ലഭിച്ചു

Spread the love

കോരിച്ചൊരിയുന്ന മഴയിൽ നിലമ്പൂരിലെ മുന്നണികൾ ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്.
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മണ്ഡലം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഫോറം 1 നോട്ടീസ് പുറപ്പെടുവിച്ചു. 26 മുതല്‍ ജൂൺ 2 വരെ (പൊതുഅവധി ദിവസം ഒഴികെയുള്ള) രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ വരണാധികാരിയായ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ മുമ്പാകെയോ, ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെയോ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

video
play-sharp-fill

പെരിന്തല്‍മണ്ണ സബ്കളക്ടര്‍ മുമ്പാകെ ഇന്ന് ഒരു നാമനിര്‍ദ്ദേശക പത്രിക ലഭിച്ചിട്ടുണ്ട്. ബി.എല്‍.ഒ ഫീല്‍ഡ് വേരിഫിക്കേഷന്‍ നടത്തി കണ്ടെത്തിയ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഫ്ലാഗ് ചെയ്യപ്പെട്ട 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അംഗപരിമിതരായ വോട്ടര്‍മാര്‍ക്കും ഫോറം 12D വിതരണം ചെയ്യുന്നതിനും അത് നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 5 ദിവസത്തിനകം വരണാധികാരിക്ക് സമര്‍പ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റചട്ടം ജില്ലയില്‍ നടപ്പാക്കുന്നതിനായി എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാകണമെന്ന് 26 ന് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group