video
play-sharp-fill

കണ്ണില്ലാത്ത ക്രൂരത: പരിക്കേറ്റ കൃഷ്‌ണമൃഗത്തെ ജീവനോടെ കുഴിച്ച് മൂടി

കണ്ണില്ലാത്ത ക്രൂരത: പരിക്കേറ്റ കൃഷ്‌ണമൃഗത്തെ ജീവനോടെ കുഴിച്ച് മൂടി

Spread the love

ബീഹാർ : പരിക്കേറ്റ കൃഷ്‌ണമൃഗത്തെ ജീവനോടെ മണ്ണിട്ട് മൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ബീഹാറിലെ വൈശാലിയിലാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് മുന്നൂറോളം കൃഷ്ണമൃഗങ്ങളെ വെടിവെച്ചുകൊന്ന അധികൃതര്‍ പരുക്കേറ്റ നീലക്കാളയെ ജീവനോടെ കുഴിച്ചുമൂടിയത്. പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ ഒരു വേട്ടക്കാരനെ കണ്ടെത്തിയാണ് ദാരുണമായ കൂട്ടക്കൊല നാല് ദിവസങ്ങളിലായി നടപ്പിലാക്കിയത്.

ആഴമുള്ള ഒരു കുഴിയിലേക്ക് ജെസിബി ഉപയോഗിച്ച് നില്‍ഗായിയെ തള്ളിയിടുകയും അതിനുശേഷം ജെസിബി കൊണ്ട് തന്നെ മണ്ണിട്ട് മൂടുകയും ചെയ്യുന്നതാണ് വീഡിയോ. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 300 ഓളം നില്‍ഗായി മൃഗങ്ങളെ വെടിവച്ച് കൊന്നതായി വൈശാലിയിലെ ഫോറസ്റ്റ് വിഭാഗം തന്നെ പറയുന്നു.

വെടിയേറ്റിട്ടും മരിക്കാത്ത ഒരു കൃഷ്ണമൃഗത്തെയാണ് ജെസിബി ഉപയോഗിച്ച് ജീവനോടെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം മണ്ണിട്ട് മൂടിയത്. സാധാരണയായി അധിക ശബ്ദമുണ്ടാക്കാത്ത നീലക്കാള
ജീവനോടെ മണ്ണിട്ട് മൂടിയപ്പോള്‍ പേടിച്ചരണ്ട് മുരളുന്ന ശബ്ദം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കേള്‍ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലക്കാളകളകള്‍ എന്നറിയപ്പെടുന്ന കൃഷ്ണമൃഗങ്ങള്‍ കൃഷിക്ക് ഭീഷണിയാകുന്നു എന്നതുകൊണ്ടാണ് കൊല്ലുന്നതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇവ കൃഷി നശിപ്പിക്കുമെന്നും ജനങ്ങൾ പറയുന്നു