നിലമ്പൂരിൽ ഹിന്ദുക്കളുടെ വോട്ട് കച്ചവടത്തിന് അനുവദിക്കില്ലന്ന് അഖില ഭാരത് ഹിന്ദു മഹാസഭ: സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ ആലോചന

Spread the love

കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ. ബിജെപി മത്സര രംഗത്തില്ലെങ്കില്‍ ഹിന്ദു മഹാസഭ സ്വന്തം സ്‌ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ അറിയിച്ചു.
വോട്ട് കച്ചവടം എന്ന പതിവ് പല്ലവി ഉയർത്താൻ ഇടത് – വലതു മുന്നണികള്‍ക്ക് അവസരം ഉണ്ടാക്കുകയാണ് സംസ്ഥാന ബിജെപി.

video
play-sharp-fill

എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടിയത് കൊണ്ടല്ല ഈ നാട്ടില്‍ ഭാരതീയ ജനതാ പാർട്ടി ഇത്രയും നാളും തിരഞ്ഞെടുപ്പിനെ നേരിട്ടതും പടിപടിയായി വളരുന്നതും. മറിച്ച്‌ ധർമ്മ ചിന്തകളുടെ ആശയം സമൂഹത്തില്‍ പ്രചരിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം നല്‍കാനുമാണ് പ്രധാനമായും തിരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിട്ടുള്ളത്.

ഇതുപോലും മനസ്സിലാക്കാൻ ശേഷിയില്ലാത്തവരാണോ ഇപ്പോള്‍ സംസ്ഥാന ബിജെപിക്ക് നേതൃത്വം നല്‍കുന്നതെന്ന് സ്വാമി ഭദ്രാനന്ദ ചോദിച്ചു.
ബിജെപി ആർക്കുവേണ്ടിയാണ് സ്ഥാനാർത്ഥിയെ നിർത്താതെ മാളത്തില്‍ ഒളിക്കുന്നതെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദുവിന്റെ വോട്ട് വച്ച്‌ കച്ചവടം ചെയ്യാൻ ആരെയും ഇനി ‘യഥാർത്ഥ ഹിന്ദുക്കള്‍’ അനുവദിക്കില്ല. നിലമ്പൂരില്‍ ബിജെപി ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കില്‍ സനാതനികളുടെ അഭിമാനവും അന്തസ്സും സുരക്ഷയും

ഉറപ്പുവരുത്താൻ അഖില ഭാരത് ഹിന്ദു മഹാസഭ സ്‌ഥാനാർഥിയെ നിർത്തുമെന്നും ഏറ്റവും മികച്ച സ്‌ഥാനാർഥിയെ തന്നെ നിലമ്പൂരില്‍ മത്സരത്തിനിറക്കുമെന്നും സ്വാമി ഭദ്രാനന്ദ അറിയിച്ചു.