നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; വലിയ റാലിയോടെയാണ് താലൂക്ക് ഓഫീസില്‍ എത്തി പത്രിക സമർപ്പിക്കുക

Spread the love

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വലിയ റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസില്‍ എത്തി ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക.

പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികള്‍ എത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്തും എസ്റ്റേറ്റ് തൊഴിലാളികള്‍ തന്നെയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയിരുന്നത്.

അതേസമയം, പി വി അൻവറുമായി ചർച്ചകള്‍ തുടരുകയാണെന്ന് അടൂർ പ്രകാശും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നിലമ്ബൂരില്‍ പി.വി.അൻവർ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group