ചരിത്ര ഭൂരിപക്ഷം ഉണ്ടാകും; മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: നിലമ്പൂരില്‍ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്

Spread the love

മലപ്പുറം: നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരില്‍ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ‌ ഷൗക്കത്ത് പറഞ്ഞു.

വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകള്‍ക്ക് സുഗകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group