
നിലമ്പൂർ: പ്രകോപനകരമായ മുദ്രാവാക്യം മുഴക്കി പി.വി.അൻവർ എംഎൽഎയ്ക്കെതിരെ നഗരത്തിൽ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസ്. പോലീസ് സ്വമേധയായാണ് കേസെടുത്തത്.
ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
27ന് വൈകിട്ടാണ് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവർ എംഎൽഎയെ കൈയും കാലും വെട്ടി അരിഞ്ഞ് ചാലിയാറിൽ ഒഴുക്കും തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു.