നിലമ്പൂരില്‍ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി എല്‍ഡിഎഫ്; ജൂണ്‍ 13,14,15 തീയ്യതികളിലായി വിവിധ പഞ്ചായത്ത് റാലികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

Spread the love

മലപ്പുറം: നിലമ്പൂരില്‍ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വോട്ട് അഭ്യർത്ഥിച്ച്‌  മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ 13,14,15 തീയ്യതികളിലായി മണ്ഡലത്തിലെ വിവിധ റാലികളില്‍ പങ്കെടുക്കും.

ജൂണ്‍ 13 മുതലുള്ള 3 ദിവസങ്ങളിലായി 7 പഞ്ചായത്തുകളില്‍ നടക്കുന്ന യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

 

13 ന് വൈകുന്നേരം നാലു മണിക്ക് ചുങ്കത്തറയിലാണ് ആദ്യ യോഗം. തുടർന്ന് മുത്തേടത്തും മുഖ്യമന്ത്രി സംസാരിക്കും. 14 ന് വഴിക്കടവ്, എടക്കര എന്നീ കേന്ദ്രങ്ങളിലും 15 ന് പോത്തുകല്ല്, കരുളായി, അമരമ്ബലം എന്നീ പഞ്ചായത്ത് റാലികളിളുമാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നിലംബൂർ എല്‍ഡിഎഫ് കണ്‍വെൻഷൻ ചരിത്രത്തിലെ വലിയ വിജയമാക്കി തീർക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ 9 വർഷക്കാലം എല്‍ഡിഎഫ് സർക്കാർ സംസ്ഥാനത്തും നിലമ്ബൂർ മണ്ഡലത്തിലും നടത്തിയ വികസന പ്രവർത്തനങ്ങള്‍ പറഞ്ഞായിരുന്നു അദ്ദേഹം എല്‍ ഡി എഫ് കണ്‍വെൻഷനില്‍ സംസാരിച്ചത്.

തുടർന്ന് നടന്ന എല്‍ഡിഎഫിന്റെ പൊതുയോഗങ്ങളിലും വികസനങ്ങള്‍ തന്നെയായിരുന്നു ചർച്ചയായത്.മുഖ്യമന്ത്രി വീണ്ടും നിലമ്ബൂരില്‍ എത്തുന്നതോടെ എല്‍ഡിഎഫിന്റെ പ്രചരണം ആവേശത്തിലാകും.