
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആരോരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന കരുളായി സ്വദേശി പ്രേമലീല (68) കാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. വയോധികയുടെ രോഗം ഭേദമാകാതെ വീട്ടിലേക്കയച്ചു.
കാലിൽ പുഴുവരിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി. എന്നാൽ പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.