കോവിഡ് വ്യാപനം; നിലമ്പൂരില്‍ ആള്‍ക്കൂട്ട പ്രചാരണം വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Spread the love

മലപ്പുറം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആള്‍ക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

പാലായില്‍ പ്രവർത്തിക്കുന്ന മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയത്.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ 5,755 ആയി ഉയര്‍ന്നു. 391 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

1,806 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഗുജറാത്തും ഡല്‍ഹിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്ത് -717, ഡല്‍ഹി – 665, പശ്ചിമ ബംഗാള്‍ – 622, മഹാരാഷ്ട്ര – 577, കര്‍ണാടക – 444, ഉത്തര്‍പ്രദേശ് – 208, തമിഴ്നാട് – 194, പുതുച്ചേരി -13, ഹരിയാന – 87, ആന്ധ്രാപ്രദേശ് – 72, മധ്യപ്രദേശ് – 32, ഗോവ – 9 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.