‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’; പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച്‌ പി.വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി

Spread the love

മലപ്പുറം: പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച്‌ പിവി അൻവർ. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്. നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.

എന്തുകൊണ്ട് വിഎസ് ജോയിയെ മാറ്റി. ജോയ് സതീശന്റെ ഗ്രൂപ്പിലല്ല. 2026ല്‍ വീണ്ടും സീറ്റിന് അവകാശവാദം ഉന്നയിക്കും. ജോയ് വിഡി സതീശന് വേണ്ടി കൈപൊക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. താൻ ഉയർത്തിയ പിണറായിസം, മരുമോനിസം, കുടുംബാധിപത്യം എന്നിവ ജനങ്ങള്‍ കൃത്യമായി മനസിലാക്കുമെന്ന് അൻവർ പറയുന്നു. ഇപ്പോള്‍ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് അൻവർ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നേതൃത്വത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്ബോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഡി സതീശൻ ഇന്നെടുത്തുകൊണ്ടിരിക്കുന്ന നിലപാട് 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അൻവർ പറഞ്ഞു