നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു

Spread the love

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു.

സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോള്‍ അൻവറിനൊപ്പം ഉണ്ടായിരുന്നത്.

റോഡ് ഷോക്ക് ശേഷമാണ് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. നിലമ്പൂര്‍ ചന്തക്കുന്നില്‍ നിന്നാണ് റോഡ് ഷോയുമായി അന്‍വറെത്തിയത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാർ എം പി ബിന്ദുവിനു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group