
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു.
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു.
മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ആരും മത്സരിക്കരുതെന്ന് പറയാൻ നമ്മുക്ക് അവകാശമില്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മത്സരിക്കട്ടെ എന്നും സ്വരാജ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങള്‍ വിധിയെഴുതട്ടെ. നമ്മുടെ ജനാധിപത്യം കൂടിതല്‍ ശക്തമാകും. മുഖ്യമന്ത്രി പറഞ്ഞത് അഭിമാനകരമായ വാക്കുകളാണ്. ആർത്തിരമ്പി വന്ന ജനസാഗരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആവേശത്തിലാക്കി. മുഖ്യമന്ത്രിയുടെ പ്രയോഗങ്ങള്‍ ഉടനടി വന്നതാണ്. അത് ജനങ്ങളില്‍ ആവേശവും ഉത്സാഹവും സൃഷ്‌ടിച്ചു വെന്ന് സ്വരാജ് പറഞ്ഞു.