നിലമ്പൂരിൽ പന്ത്രണ്ടുവയസുകാരനെ കെട്ടിടത്തിന് മുകളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്; കൈകൾ പിന്നിൽ കെട്ടിയിരുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: നിലമ്പൂരിൽ ഏഴാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മിനർപ്പടിയിലെ കെട്ടിടത്തിന് മുകളിലാണ് കൈകൾ പിന്നിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയിൽ മാലിന്യം കൂട്ടിയിടുന്ന ഭാഗത്ത് കൈകൾ പിന്നിൽ കെട്ടി കമഴ്ത്തിയിട്ട നിലയിലാണ് കുട്ടി ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം സമീപത്തെ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരൻ ഈ ഭാഗത്തുനിന്നു കുട്ടിയുടെ ഞരക്കം പോലെ ചെറിയ ശബ്ദം കേട്ടതോടെ പോയി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കുട്ടിയുടെ കയ്യിലെ കെട്ടഴിച്ചു ഉടൻതന്നെ താഴെ എത്തിച്ചു. ഈ സമയം കുട്ടി അവശനായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തുനിന്ന് കുട്ടിയുടെ ബാഗും ചെരിപ്പും കണ്ടെത്തി. സംഭവത്തിൽ നിലമ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ കെട്ടിടത്തിനു സമീപത്തെ സിസിടിവികൾ പരിശോധിച്ചു വരികയാണ്. സ്കൂൾ വിദ്യാർഥിയായ കുട്ടിയെ എന്തിനാണ് കെട്ടിടത്തിനു മുകളിൽ എത്തിച്ചതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.