നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പിലേക്ക്; മണ്ഡലത്തില്‍ ഏഴ് മന്ത്രിമാര്‍; ഗൃഹ സന്ദർശനം നടത്തി പ്രചാരണം; സ്വരാജിനെതിരെ ആശ വര്‍ക്ക‍ര്‍മാർ

Spread the love

മലപ്പുറം: നിലമ്പൂരില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്.

ഇന്ന് മുതല്‍ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്ക‍ർമാരും രംഗത്തുണ്ട്.‌ രാവിലെ പത്തിന് ചന്തക്കുന്നില്‍ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും.

ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണില്‍ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും.

ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരില്‍ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങള്‍.