നിലമ്പൂരില്‍ പോര് മുറുകുന്നു; എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനം; ആരവങ്ങളില്ലാതെ പി വി അൻവര്‍; പ്രചരണം കൊഴുപ്പിക്കാൻ പത്തോളം മന്ത്രിമാരെ ഇറക്കി എല്‍ഡിഎഫ്; വൻ നേതൃനിരയുമായി യുഡിഎഫ്

Spread the love

മലപ്പുറം: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും.

video
play-sharp-fill

പ്രചരണത്തിനായി എല്‍ഡിഎഫ് പി രാജീവ്, വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം.

ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയില്‍ പര്യടനം നടത്തും. മണ്ഡലത്തില്‍ ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പി വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് മലപ്പുറത്ത് ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാക്കളെല്ലാം നിലമ്പൂർ കേന്ദ്രീകരിച്ചതിനാല്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാവിലെ യോഗം ചേരുക. മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ ഊർജമായെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. വഴിക്കടവ് അപകടം സംബന്ധിച്ച മന്ത്രി എ കെ ശശീന്ദ്രന്റെ പരാമർശം യോഗത്തില്‍ ചർച്ചയായേക്കും.

ശശീന്ദ്രന്റെ വാദം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, വിജയരാഘവൻ എന്നിവർ ഏറ്റെടുത്തത് അനുചിതമായെന്ന് ചില നേതാക്കള്‍ക്ക് എങ്കിലും അഭിപ്രായമുണ്ട്.