നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് അറിയിച്ച്‌ സംസ്ഥാന സെക്രട്ടറി

Spread the love

തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി അറിയിച്ചു.

ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റം. മലപ്പുറം ജില്ലാ അധ്യക്ഷൻ കുഞ്ഞാവു ഹാജിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സർക്കാരും ഉറപ്പു നല്‍കി.

ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി, പ്രസിഡന്റ് രാജു എന്നിവർ തൃശൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറായിരത്തിലധികം കുടുംബങ്ങളുടെ വോട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് നിലമ്പൂരില്‍ ഉണ്ട്. മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ സർക്കാരിനും പ്രതിപക്ഷ പാർട്ടികള്‍ക്കും സമിതിയുടെ സ്വാധീനം മനസ്സിലായി. അങ്ങനെയാണ് പിന്മാറണമെന്ന് അഭ്യർത്ഥിച്ചതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.