നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടും; യുഡിഎഫ് വന്‍ വിജയം നേടുമെന്ന് സണ്ണി ജോസഫ്

Spread the love

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്ന് കാട്ടിയുള്ളതാകും യുഡിഎഫിന്റെ പ്രചാരണ രീതിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ.

മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയം നേടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിയോജകമണ്ഡലം നേതൃയോഗത്തോടെ ആരംഭിച്ചു. ശക്തമായ മുന്നേറ്റം നടത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, പഞ്ചായത്ത് തല യോഗങ്ങള്‍, വാര്‍ഡുകളിലെ ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്. – സണ്ണി ജോസഫ് പറഞ്ഞു.