നിലമ്പൂരില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമം…! വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു

Spread the love

മലപ്പുറം: നിലമ്പൂരില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമം.

ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളില്‍ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകളില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുകയാണ്.

ആദ്യ ഫല സൂചന പത്ത് മിനിറ്റിനുള്ളില്‍ ലഭിക്കും. ഇലക്ടോണിക് മെഷീനുകള്‍ എണ്ണിത്തുടങ്ങിയാല്‍ ആദ്യം എണ്ണുന്ന വഴിക്കടവ് പഞ്ചായത്താണ് നിർണായകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ മുന്നണികളും പിവി അൻവറും വിജയ പ്രതീക്ഷയിലാണ്.

മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി. വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്. ഇക്കുറി നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.