
മലപ്പുറം: എം സ്വരാജോ അതോ ആര്യാടൻ ഷൗക്കത്തോ ആരാകും നിലമ്പൂരിന്റെ പുതിയ സാരഥി? പി വി അൻവറിന്റെ സാന്നിദ്ധ്യം മുന്നണികള്‍ക്ക് ഭീഷണിയാകുമോ?
ഈ ചോദ്യങ്ങള്‍ക്ക് മറുപടി അറിയാൻ ഇനി ഒരു മണിക്കൂർ മാത്രം സമയം മതി. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാകാൻ ഇനി ഒരേയൊരു മണിക്കൂറില്‍ താഴെ ദൂരം.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി സ്കൂളില്‍ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ഏഴര മണിയോടെ സ്ട്രോംഗ് റൂമുകള്‍ തുറക്കും. വോട്ടെണ്ണിക്കഴിഞ്ഞ ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടിംഗ് ബൂത്തില്‍ എണ്ണിത്തിട്ടപ്പെടുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
8.10ഓടെ മണ്ഡലത്തിലെ ട്രെൻഡ് അറിയാനാകും. യുഡിഎഫ് ഏറെ പ്രതീക്ഷവച്ചു പുലർത്തുന്ന പഞ്ചായത്തായ വഴിക്കടവില്‍ 1500 വോട്ട് അവർ നേടിയാല്‍ മണ്ഡലം ഷൗക്കത്തിനൊപ്പമെന്ന് കരുതാനാകും. അതല്ലാത്ത പക്ഷം ശക്തമായ പോരാട്ടത്തിനാകും രാഷ്ട്രീയ കേരളം സാക്ഷിയാകുക. അതേസമയം വഴിക്കടവില്‍ അൻവറിന് സ്വാധീനമുള്ള മേഖലകളുമുണ്ട് എന്നത് ശ്രദ്ധേയമാണ്.