ഉപതിരഞ്ഞെടുപ്പ്; നിലമ്പൂരിൽ സിപിഎമ്മിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി? മുൻ ഫുട്‌ബോള്‍ താരം മത്സരിച്ചേക്കും

Spread the love

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

video
play-sharp-fill

മുൻ ഫുട്‌ബോള്‍ താരവും സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പല്‍ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎം പരിഗണനയില്‍ ഉള്ളതെന്നാണ് വിവരം. വിജയസാദ്ധ്യതയുള്ള മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ പൂർണമായും സ്വതന്ത്ര പരീക്ഷണം ഉപേക്ഷിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം വിപി അനില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഉയരുന്നത്. പ്രാഥമിക ഘട്ടത്തില്‍ യു ഷറഫലി, തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരാണ് പാർട്ടിയുടെ പരിഗണനയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വതന്ത്ര പരീക്ഷണത്തിലുള്ള അതൃപ്‌തി കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഉയർന്നെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാല്‍, എല്ലാവർക്കും അംഗീകരിക്കാൻ പറ്റിയ, പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ ഒരു സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് സൂചന.