നിലമ്പൂരിലെ ബെവ്കോ ഷോപ്പില്‍ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ചു ; യുവാവ് അറസ്റ്റില്‍

Spread the love

മലപ്പുറം : ബെവ്കോ ഷോപ്പില്‍ നിന്ന് വില കൂടിയ മദ്യക്കുപ്പികളൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റില്‍. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിൻ(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30 നായിരുന്നു കേസിനാസ്‌പദമായ സംഭവം. 

video
play-sharp-fill

വില കൂടിയ മദ്യക്കുപ്പികൾ വില്ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പിൽ പ്രവേശിച്ച്‌ ഒരാൾ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാൾ മദ്യക്കുപ്പികൾ പ്രത്യേക അറകളുള്ള പാന്റിൽ ഒളിപ്പിച്ച്‌ കടത്തുകയുമായിരുന്നു.

സ്റ്റോക്ക് പരിശോധനയിൽ ആകെ 11,630 രൂപ വിലവരുന്ന മൂന്ന് മദ്യകുപ്പികൾ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി പരിശോധിച്ച ശേഷം നിലമ്പൂർ പോലീസിൽ പരാതി നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് അന്വേഷിച്ച പൊലീസ് ഷെഹിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നിലമ്പൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഒട്ടുപാല് മോഷ്ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പോലീസ് സ്റ്റേഷനിൽ വേറെയും കേസുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.