
നിലമ്പൂർ: യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 8000ലധികം ഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ നിലമ്പൂരിൽ യുഡിഎഫ് ആഹ്ലാദം തുടങ്ങി.
12000 വോട്ട് കടന്ന് പി.വി അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ എഫക്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുമ്പോഴും പതിനായിരം വോട്ട് എന്ന പ്രതീക്ഷിത വോട്ട് മറികടന്നിരിക്കുകയാണ്. 12469 വോട്ടിലധികം നിലവിൽ അൻവർ നേടിയിട്ടുണ്ട്.
താൻ പിടിച്ചത് യുഡിഎഫിന്റെ വോട്ട് അല്ലെന്ന് പി.വി അൻവർ
പിണറായിസത്തിനെതിരെയാണ് തൻ്റെ തെരഞ്ഞെടുപ്പിലെ പ്രതിഷേധം.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോരമേഖലയിലെ മുഴുവൻ കർഷക തൊഴിലാളികളിൽ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായി ഇടപെടൽ ഈ മേഖലയിൽ ഉണ്ടാക്കുമെന്ന് പി.വി അൻവർ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
അൻവർ പിടിച്ച വോട്ട് 12000 കടന്നുതോടെ അൻവറിന്റെ വീട്ടിൽ ആഹ്ലാദം തുടങ്ങി.