video
play-sharp-fill

യു.ഡി. എഫ് തീരുമാനത്തില്‍ സന്തോഷം; പിണറായിസത്തിന് നിലമ്ബൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന് പി.വി അൻവര്‍

യു.ഡി. എഫ് തീരുമാനത്തില്‍ സന്തോഷം; പിണറായിസത്തിന് നിലമ്ബൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന് പി.വി അൻവര്‍

Spread the love

കോഴിക്കോട്: തന്നെ സഹകരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ സന്തോഷമെന്ന് മുൻ നിലമ്പൂർ എംഎല്‍എ പി.വി അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരേ മുന്നിലുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതെന്നും നിലമ്ബൂരിലെ തിരഞ്ഞെടുപ്പിൻറെ പേരില്‍ വിലപേശില്ലെന്നും അൻവർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ ഈ പിണറായിസവുംകൊണ്ട് മുന്നോട്ടുപോയാല്‍ ഒരു നിലയ്ക്കും രക്ഷപ്പെടാൻ സാധിക്കില്ല എന്നറിയുന്നവർ പിണറായിക്കൊപ്പം തന്നെ നില്‍ക്കുന്നവരാണെന്നും അൻവർ തുറന്നടിച്ചു. പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്ബൂരില്‍ ഉണ്ടാകും. പിണറായിസത്തെ തുറന്നുകാട്ടാനാണ് താൻ രാജിവെച്ചത്. നിലമ്ബൂരില്‍ യുഡിഎഫ് നിർത്തുന്ന സ്ഥാനാർഥി ആരാണെങ്കിലും അയാളെ ഉയർന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്നതുതന്നെയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും അൻവർ കൂട്ടിച്ചേർത്തു.

 

വെള്ളിയാഴ്ച കോഴിക്കോട് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് മുൻ ഇടത് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി.വി. അൻവറിനെ സഹകരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍, അൻവറിന്റെ പാർട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകക്ഷിയാക്കേണ്ടെന്നും തീരുമാനിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുന്നണിയിലെടുക്കാത്ത സാഹചര്യത്തില്‍ അൻവർ ഇതിനോട് ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് കണ്ടറിയണം. നാളെ അൻവർ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം വിളിച്ചിട്ടുണ്ട്. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം. ഈ യോഗം എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.