
സ്വന്തം ലേഖിക
നിലമ്ബൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ പോലീസ് പിടിയില്‍. കരുളായി പുള്ളിയില്‍ സ്വദേശി വടക്കോട്ടില്‍ ഹരീഷ്(28), വടപുറം സ്വദേശി ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന് (20), അമരമ്ബലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദില്‍ജിത് (22), ഗിരീഷ് എന്നിവരെയാണ് നിലമ്ബൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം, സിഐ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്തയാളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐ നവീന്‍ ഷാജ്, എഎസ്ഐ അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group