നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : സ്വരാജിന്റെ തോൽവിയിൽ എഴുത്തുകാരെ പരിഹസിച്ച്‌ നടൻ ജോയ് മാത്യു

Spread the love

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ എഴുത്തുകാരെ പരിഹസിച്ച്‌ നടൻ ജോയ് മാത്യു.

video
play-sharp-fill

ഇടത് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ച്‌ സച്ചിദാനന്ദൻ അടക്കമുള്ള എഴുത്തുകാർ നിലമ്പൂർ പ്രചാരണത്തിനെത്തിയിരുന്നു.ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച്‌ എഴുത്തുകാർ നിലമ്ബൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. എഴുത്തുകാർ രാഷ്ട്രീയമായും അല്ലാതെയും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ സ്വരാജിനെ എഴുത്തുകാർ പിന്തുണയ്ക്കുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിക്കുകയും ചെയ്തിരുന്നു. സ്വരാജിനെ പിന്തുണച്ച്‌ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കുറിപ്പും പിന്തുണയും വന്നപ്പോള്‍ കല്‍പറ്റ നാരായണന് അതിനെതിരെ രംഗത്തുവന്നു. ജോയ് മാത്യു ആര്യാടൻ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയ കാഴ്ചയും കാണാം.

എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാർ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group