നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം സ്വരാജിനെക്കാൾ ആക്രമിക്കപ്പെടുന്നത് ഞാനാണ് : കെ ആർ മീര

Spread the love

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നാലെ സ്വരാജിനെക്കാൾ   കൂടുതൽ ആക്രമിക്കപ്പെടുന്നത് താനാണെന്ന് എഴുത്തുകാരി കെ ആർ മീര.

തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് സ്ഥാനാർഥിക്കായി ഒരു യോഗത്തില്‍ പ്രസംഗിച്ചു. അതിനാണ് ഈ കുറ്റപ്പെടുത്തല്‍. എഴുത്തുകാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോയെന്നും കെ.ആർ. മീര ചോദിച്ചു. സീതാറാം യെച്ചൂരിയെക്കുറിച്ചുള്ള ‘ആധുനിക കമ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു മീരയുടെ പരാമർശം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി പി അബൂബക്കര്‍ എഴുതിയ പുസ്തകം സിപി ഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കെ ആര്‍ മീരയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ചടങ്ങില്‍ അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം കാലത്തിന്റെയും ചരിത്രത്തിന്റെയും ആവശ്യമാണ് എന്നായിരുന്നു കെആര്‍ മീര നേരത്തെ പറഞ്ഞിരുന്നത്.മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്നും അവര്‍ പറഞ്ഞിരുന്നു.