നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് വിലക്ക്

Spread the love

മലപ്പുറം:ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. 300 മൊബൈല്‍ ഹോള്‍ഡറുകള്‍ ഒരുക്കുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളത്.

ക്യാന്‍വാസ്/കട്ടിയുള്ള തുണിയിലാണ് ഹോള്‍ഡര്‍ നിര്‍മിക്കേണ്ടത്. 10 മൊബൈല്‍ ഫോണുകളെങ്കിലും സൂക്ഷിക്കാന്‍ സൗകര്യമുള്ളതും ചുമരില്‍ തൂക്കിയിടാന്‍ സാധിക്കുന്നവയുമാകണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group