ബലം പ്രയോഗിച്ച് നഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോ എടുത്തു’; ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരിലേത് ഹണിട്രാപ്പ്

Spread the love

മലപ്പുറം: നിലമ്പൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
പളളിക്കുളം സ്വദേശി രതീഷാണ് ജൂൺ പതിനൊന്നിന് വീട്ടിൽ തൂങ്ങിമരിച്ചത്. യുവാവിന്റെ മരണത്തിനുപിന്നിൽ നാലംഗ സംഘമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

മകനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്നാണ് രതീഷിന്റെ അമ്മ തങ്കമണി പറഞ്ഞത്. അയൽവാസിയായ സ്ത്രീയടക്കം നാലംഗ സംഘം കാരണമാണ് രതീഷ് ജീവനൊടുക്കിയതെന്ന് സഹോദരൻ രാജേഷും മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ജൂണ്‍ 11-നാണ് രതീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി രതീഷിനെ വീട്ടിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്‌നനാക്കി, വിവസ്ത്രനായി നില്‍ക്കുന്ന നിലയില്‍ യുവതിയോടൊപ്പം നിറുത്തി ഫോട്ടോയെടുത്തു. ഈ ഫോട്ടോ പുറത്തുവിടാതെയിരിക്കാന്‍ സംഘം രതീഷിനോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു.

എന്നാല്‍, പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സംഘം ഈ ചിത്രങ്ങള്‍ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുകൊടുത്തു. ഇതിലുണ്ടായ അപമാനമാണ് രതീഷിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അമ്മ തങ്കമണി പറഞ്ഞു. വിഷയത്തില്‍ രതീഷിന്റെ അമ്മയും ഭാര്യയും എടക്കര പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്