ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് കട്ടിലും മെത്തയും പുതപ്പും നൽകി നിലമ്പൂരിലെ മനുഷ്യ സ്‌നേഹികൾ
സ്വന്തം ലേഖകൻ
നിലമ്പൂർ:നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ദുരിദാശ്വാസ ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന എല്ലാം നഷ്ടപെട്ട 50 കുടുംബങ്ങൾക്ക് കിടക്കാൻ കട്ടിലും ബെഡും പുതപ്പും നൽകി.
നിലമ്പൂരിലെ കോൺട്രാക്ടർമാർ മാത്യകയായി ഇതിന്റെ ആദ്യ വിതരണത്തിനായി എത്തിയ കട്ടിലും കിടക്കയും മുൻസിപ്പൽ ചെയർ പേർസൺ പത്മിനി ഗോപിനാഥിന് കൈമാറി ,കോൺട്രാക്ടർമാരായ അനിൽ റോസ്, ഫിറോസ്, പി.കെ മുഹമ്മദാലി എന്ന നാണി, അൻവർ സാദത്ത്, ദിനേഷ്, പി.എം ഖാലിദ് എന്നിവർ ചേർന്ന് കൈമാറി ചടങ്ങിൽ വൈസ് ചെയർമാൻ പി.വി ഹംസ സ്റ്റാന്റിo കമ്മറ്റി ചെയർമാൻമാരായ എ. ഗോപിനാഥ്, ഷേർലി ടീച്ചർ, കൗൺസിലർ എൻ.വേലു കുട്ടി മുൻസിപ്പൽ സെക്രട്ടറി എം.എസ് ആകാശ് മുൻസിപ്പൽ എൻജിനിയർ മഹമ്മദാലി എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0