സന്നിധാനത്ത് യുവതികൾ എത്തുമെന്ന് രഹസ്യ വിവരം; നിലയ്ക്കലിൽ വാഹനങ്ങൾ അരിച്ചുപെറുക്കി പോലീസ്
സ്വന്തം ലേഖകൻ
സന്നിധാനം: മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് യുവതികൾ ദർശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിൽ കനത്ത പൊലീസ് പരിശോധന. നിലയ്ക്കലിലെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അരിച്ചു പെറുക്കിയാണ് പൊലീസിന്റെ പരിശോധന. ശബരിമലയിൽ നൂറോളം യുവതികൾ അടങ്ങുന്ന സംഘം എത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. എന്നാൽ പതിവ് സുരക്ഷാ പരിശോധന മാത്രമാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, സന്നിധാനത്ത് വീണ്ടും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസമായി ഭക്തരുടെ നിര വലിയനടപ്പന്തലിനു പുറത്തേക്കും നീണ്ടു. ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലും തീർത്ഥാടകരുടെ വരവിനെ ബാധിച്ചില്ല. ഇന്നലെ പുലർച്ചെ മുതൽ തീർത്ഥാടകർ വലിയനടപ്പന്തലിലും ഫ്‌ളൈ ഓവറിലും തിങ്ങിഞെരുങ്ങിയാണ് ക്യൂ നിന്നത്. ഉച്ചയ്ക്ക് 12നു മുൻപായി 52,000 തീർത്ഥാടകർ പമ്പയിൽ നിന്ന് മലകയറി. രാത്രി ഏഴു മണിയോടെ 73,612 തീർത്ഥാടകരെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group