play-sharp-fill
നിലയ്ക്കലിൽ സംഘർഷാവസ്ഥ ; മാധ്യമപ്രവറ്ത്തകരെയടക്കം തടയുന്നു

നിലയ്ക്കലിൽ സംഘർഷാവസ്ഥ ; മാധ്യമപ്രവറ്ത്തകരെയടക്കം തടയുന്നു

സ്വന്തം ലേഖകൻ

നിലയ്ക്കൽ: തുലാം മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനേയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തർ രംഗത്ത്. പമ്പയിലേക്കുള്ള ബസിൽ നിന്ന വനിതാ മാധ്യമ പ്രവർത്തകരെ നിലയ്ക്കലിൽ വച്ച് സമരക്കാർ പുറത്തിറക്കി. ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവർത്തകരെയാണ് സ്ത്രീകൾ അടങ്ങുന്ന സംഘം ബസ്സിൽ കയറി ബലം പ്രയോഗിച്ച് പുറത്തിറക്കിയത്. ശബരിമല സ്ത്രീ പ്രവേശനം റിപ്പോർട്ട് ചെയ്യാനെത്തിയവരായിരുന്നു ഇവർ. ഒരാളെ പോലും നിലയ്ക്കലിന് അപ്പുറത്തേക്ക് കടത്തി വിടില്ലെന്നാണ് സമരക്കാരുടെ വാദം.
നിലയ്ക്കൽ വഴി പോകുന്ന എല്ലാ ബസ്സിലും പ്രതിഷേധക്കാർ ബസിൽ കയറി പരിശോധിക്കുകയാണ്. സ്ത്രീകൾ തന്നെയാണ് ബസിൽ കയറി പരിശോധന നടത്തുന്നത്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകൾ പമ്പയിൽ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം സമരക്കാർ ബസിൽ നിന്ന് പുറത്തിറക്കിയ വനിതാ പത്രപ്രവർത്തകരെ പോലിസ്‌സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.