play-sharp-fill
എന്തിലും ഏതിലും ജാതിയും മതവും നോക്കുന്ന സമൂഹമായി മലയാളി മാറുകയാണോ….പോണിലും വര്‍ഗീയതയോ? ഇസ്ലാം മതത്തിൽ ജനിച്ച ആസിയ നവാസ്, പേരുമാറി ഗ്ലാമര്‍ ഫോട്ടോകളിലുടെയും വീഡിയോകളിലൂടെയും ശ്രദ്ധേയായ നിള നമ്പ്യാരായി ; സോഷ്യല്‍ മീഡിയില്‍ യുവതിയെക്കുറിച്ചുള്ള വിവാദം പൊടിപൊടിക്കുന്നു

എന്തിലും ഏതിലും ജാതിയും മതവും നോക്കുന്ന സമൂഹമായി മലയാളി മാറുകയാണോ….പോണിലും വര്‍ഗീയതയോ? ഇസ്ലാം മതത്തിൽ ജനിച്ച ആസിയ നവാസ്, പേരുമാറി ഗ്ലാമര്‍ ഫോട്ടോകളിലുടെയും വീഡിയോകളിലൂടെയും ശ്രദ്ധേയായ നിള നമ്പ്യാരായി ; സോഷ്യല്‍ മീഡിയില്‍ യുവതിയെക്കുറിച്ചുള്ള വിവാദം പൊടിപൊടിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: എന്തിലും ഏതിലും ജാതിയും മതവും നോക്കുന്ന സമൂഹമായി മലയാളി മാറുകയാണോ എന്ന് ഓര്‍മ്മിപ്പിക്കയാണ്, നിള നമ്പ്യാര്‍ എന്ന ഗ്ലാമര്‍ ഫോട്ടോകളിലുടെയും വീഡിയോകളിലൂടെയും ശ്രദ്ധേയായ യുവതിയെക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ നടക്കുന്ന വിവാദം.

മോഡലിങ്ങ് രംഗത്തും സോഷ്യല്‍ മീഡിയയിലും സജീവമായി നില്‍ക്കുന്ന താരമാണ് നിള നമ്പ്യാര്‍. സെമി ന്യൂഡ് ഫോട്ടോസ് എടുത്തും, ഹോട്ട് വീഡിയകളുമായി ഒക്കെ അവര്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കുളിക്കാന്‍ പോകുന്ന റീല്‍സ്, മാങ്ങാ ചമ്മന്തി അരയ്ക്കുന്ന റീല്‍സ,് തുണി അലക്കുന്ന റീല്‍സ്, വെള്ളത്തില്‍ കച്ച കെട്ടി കുളിക്കുന്ന റീല്‍സ്…അങ്ങനെ റീല്‍സ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അവര്‍ ഹരമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ഈയിടെ കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതത്തിലാണ് ജനിച്ചതെന്നും, നേരത്തെ ഒരു ഫോട്ടോ ഷൂട്ടിന്റെ പേരില്‍ മതത്തില്‍ നിന്ന് പുറത്തായതാണെന്നും, അതിനുശേഷമാണ് നിള നമ്പ്യാര്‍ എന്ന പേര് സ്വീകരിച്ചത് എന്നും അവര്‍ പറയുന്നുണ്ട്. ഇതാണ് വന്‍ വിവാദമായത്.

ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളും ഒരുപോലെ അവര്‍ക്കെതിരെ രംഗത്തെത്തി. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദുമതമെന്നും, മലപ്പുറത്തുകാരി ആസിയ നവാസ്, പേരുമാറി നിള നമ്പ്യാരായി, ഹോട്ട് വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നത് അപമാനകരമാണെന്നും പലരും പോസ്റ്റിട്ടു. ഇസ്ലാമിസ്റ്റുകള്‍ ആവട്ടെ, അഴിഞ്ഞാടാന്‍ അനുവദിക്കാത്തതിന് ഇപ്പോള്‍ തങ്ങളെ കരിതേച്ചുകാണിക്കയാണെന്നാണ്, യുവതിക്കെതിരെ ആരോപിക്കുന്നത്.

ഇസ്ലാമില്‍ നിന്ന് ആരെയും പുറത്താക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ നേരത്തെ വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരില്‍ നടി അന്‍സിബയെയും കമ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്ന് നിള അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അതിശക്തമായ ഒരു അതിജീവന കഥയാണ് നിള ചാനലിനോട് പങ്കുവെച്ചത്.

‘സിനിമ ലക്ഷ്യം വെച്ചാണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. പക്ഷേ കാര്യമായ അവസരങ്ങള്‍ ഒന്നം കിട്ടിയില്ല. അതോടെ നാട്ടിലേക്ക് പോകാന്‍ പറ്റാതെ വന്നു. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീല്‍ഡ് തിരഞ്ഞെടുത്തത്. ആദ്യം ഒരു ഫോട്ടോഗ്രാഫര്‍ വിളിച്ചിട്ട് കുറച്ച് ഗ്ലാമര്‍ ഫോട്ടോസ് എടുത്തോട്ടെ എന്ന് ചോദിച്ചു. ആദ്യം ഞാനതിന് സമ്മതിച്ചില്ല. പിന്നെ നാടന്‍ വേഷത്തിലുള്ള ഫോട്ടോസാണ് ആദ്യം എടുക്കുന്നത്.

എനിക്ക് കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന ഫാമിലിയൊക്കെ ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് കൊടുത്തത് ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. അല്ലാതെ താന്‍ ഡിവോഴ്‌സ് അല്ല. എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കുന്നത് ഭര്‍ത്താവാണ്. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. തിരിച്ചറിയാതിരിക്കാന്‍ അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കാറുണ്ട്.

അത് വിഷമമാണ്. പക്ഷേ അവര്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് പിള്ളേര്‍ ചോദിക്കുമോ എന്നൊരു പേടിയുണ്ട്. പക്ഷേ അവര്‍ക്കിത് ഏറെ കുറേ അറിയാം. മക്കള്‍ക്ക് കുഴപ്പമൊന്നുമില്ല. അവരോട് പറഞ്ഞിട്ടാണ് ഞാനീ ഷൂട്ടിന് ഇറങ്ങിയത്. ഇത് ആഗ്രഹിച്ച് ചെയ്യുന്ന ജോലി തന്നെയാണ്”- നിള പറയുന്നു.

മരണത്തിന്റെ വക്കില്‍നിന്ന് തിരച്ചുവന്ന ഒരു കഥകൂടി പറയാനുണ്ട്് നിളയ്്ക്ക്. ‘ ഞാന്‍ കുറച്ച് ഫോട്ടോസൊക്കെ ഇട്ടതിന് ശേഷമാണ് നാട്ടിലേക്ക് പോകാന്‍ പോലും പറ്റാതെ വന്നത്. ഉള്ള ജോലി കൊണ്ട് ജീവിക്കാനും പറ്റില്ലെന്ന അവസ്ഥയായി. എല്ലാം നിര്‍ത്തി, ഇനി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വീട്ടുകാരെ വിളിച്ച് നോക്കുന്നത്. പക്ഷേ ഫോണ്‍ എടുക്കാതെ വന്നു. ഭര്‍ത്താവിന്റെ ഉമ്മ ഫോണ്‍ എടുക്കും. എന്റെ ഉമ്മയും ഉപ്പയും ഫോണ്‍ ബ്ലോക്ക് ആക്കി. വീട്ടുകാരും നാട്ടുകാരുമൊക്കെ ഒറ്റപ്പെടുത്തിയതോടെ ഞാനും ഭര്‍ത്താവും ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ എത്തിയിരുന്നു. കമ്യൂണിറ്റിയിലും മറ്റുമൊക്കെ പ്രശ്‌നം ഞങ്ങളോട് മാത്രമായിരുന്നല്ലോ. പിള്ളേരെ അവര്‍ വന്ന് കൊണ്ട് പോയിക്കൊള്ളുമല്ലോ എന്നേ ചിന്തിച്ചിരുന്നുള്ളു.

നിനക്ക് എന്ത് പറ്റി, ധൈര്യമൊക്കെ ചോര്‍ന്ന് പോയോ എന്നാണ് ആദ്യം ഭര്‍ത്താവ് ചോദിച്ചത്. ധൈര്യമില്ലാത്തതല്ല, അതാവും നല്ലതെന്ന് തോന്നിയെന്ന് ഞാനും പറഞ്ഞു. മരിക്കാമെന്നത് എന്റെ തീരുമാനമായിരുന്നു. ആദ്യമൊക്കെ ഓരോരുത്തര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇങ്ങനെ മണ്ടത്തരം ആരെങ്കിലും കാണിക്കുമോ എന്നൊക്കെ ചിന്തിച്ചു. പക്ഷേ സ്വന്തം ജീവിതം വന്നപ്പോഴാണ് മരിക്കാന്‍ വളരെ എളുപ്പമാണെന്നും, ജീവിക്കാനാണ് ബുദ്ധിമുട്ടെന്നും മനസിലാക്കുന്നത്.

ഞങ്ങള്‍ മരിച്ചത് എല്ലാവരും അറിയണമല്ലോ എന്ന് കരുതി വാതില്‍ തുറന്നിട്ടു. പിള്ളേര്‍ ഉറങ്ങിയെന്നാണ് കരുതിയതെങ്കിലും ഇളയമകന്‍ വന്ന് വിളിച്ചു. ഇതോടെ ശരിക്കുമൊരു ധൈര്യം തിരികെ കിട്ടിയത് പോലെയായി. അന്ന് മരിച്ചിരുന്നെങ്കില്‍ ‘അവള്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അവസാനം ഈ ഗതിയിലെത്തി’ എന്നേ എല്ലാവരും പറയുകയുള്ളു. എങ്കില്‍ പിന്നെ ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് തീരുമാനിച്ചു.”- നിള തന്റെ ജീവിതം പറയുന്നു.

നിള നമ്പ്യാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനം ടിവി മുന്‍ മേധാവി അനില്‍ നമ്പ്യാര്‍ അടക്കമുള്ള നിരവധിപേര്‍ രംഗത്തെത്തി. അനില്‍ നമ്പ്യാരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ-

‘ഇസ്ലാം മതത്തില്‍ പെട്ട ഈ സ്ത്രീ നിള നമ്പ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച് പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.

വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തരമായി സ്വന്തം പേര് തന്നെ ഉപയോഗിക്കണം. ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല. കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.

ന്യൂഡ് ഫോടോഷൂടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന നിള ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടീഷര്‍ടും ഷോര്‍ട്‌സും ധരിച്ചുള്ള ഫോടോഷൂട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്”- അനില്‍ നമ്പ്യാര്‍ പറഞ്ഞു.

നെറ്റിയില്‍ കുറിയും, സിന്ദൂര രേഖയും ഒക്കെ ആയി ഒരു നാടന്‍ ഹിന്ദു പെണ്‍കുട്ടിയുടെ ഭാവവും രൂപവും പകര്‍ന്ന് കൊണ്ട് നിള തങ്ങളെ പറ്റിക്കയായിരുന്നുവെന്നും ചിലര്‍ പ്രതികരിക്കുന്നു. ‘സമാധാന മതക്കാരി’ ആണ് ആസിയ, പക്ഷേ ചെയ്യുന്ന തൊഴില്‍ പുറത്ത് പറയാന്‍ കൊള്ളാത്തത് കൊണ്ട് ഹിന്ദുവിന്റെ പേരായ നമ്പ്യാര്‍ ഉപയോഗിക്കുന്നുവെന്നും അവര്‍ പ്രതികരിക്കുന്നു

പക്ഷേ അഭിമുഖത്തില്‍ നിള തനിക്കെതിരെ പ്രതികരിക്കുന്നവരെക്കുറിച്ചും പറയുന്നുണ്ട്. ‘സമൂഹം എന്നെ നല്ല രീതിയിലാണോ മോശം രീതിയിലാണോ നോക്കി കാണുന്നത് എന്നൊന്നും എനിക്കറിയില്ല. നല്ല രീതിയില്‍ മെസേജ് അയക്കുന്നവരും ഉണ്ട്. പിന്നെ പുറത്ത് ഷൂട്ടിനൊക്കെ പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അന്‍പതും അറുപത് വയസിനുമൊക്കെ മുകളിലോട്ട് ഉള്ളവരൊക്കെ വന്ന് സംസാരിക്കുന്നതൊക്കെ വളരെ മോശമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.

കാരണം അവര്‍ കാണുന്ന കാഴ്ചപ്പാട് അങ്ങനെയാണ്. ചെറുപ്പക്കാര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. സെലിബ്രിറ്റികളെ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് പോലെ പെണ്‍കുട്ടികളാണ് കൂടുതലും വരാറുള്ളത്. അവരത് പോസ്റ്റ് ചെയ്യാറുമുണ്ട്. എനിക്കത് പോസിറ്റീവായിട്ടാണ് തോന്നുന്നത്. എല്ലാ മേഖലയിലും നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഇയൊരു മേഖലയില്‍ കൂടുതലും നെഗറ്റീവ് ഉണ്ടാവുമെന്ന് വിചാരിച്ചാല്‍ മതി”- നിള പറയുന്നു.

പക്ഷേ നിളക്ക് പിന്തുണയായും നിരവധിപേര്‍ എത്തുന്നുണ്ട്. ഇത് ഒരു തൊഴിലാണെന്ന് കണ്ടാല്‍ തീരാവുന്ന പ്രശ്നമേയുള്ളുവെന്നു, ഇതിലൊന്നും ജാതിയും മതവും കലര്‍ത്തരുത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സണ്ണി ലിയോണ്‍ എന്ന മൂന്‍ പോണ്‍ സ്റ്റാറിന്റെ അനുഭവവും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരോധിച്ചിട്ടില്ലാത്ത എന്ത് തൊഴിലും ആര്‍ക്കും ചെയ്യാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.