
സെൻ്റ്.തെരേസാസ് കോളേജ് മുൻ ചെയർപേഴ്സനും ബിഎസ്സി സൈക്കോളജി വിദ്യാർത്ഥിനിയുമായ നികിതാ നയ്യാർ അന്തരിച്ചു; അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം; ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്
കൊച്ചി: സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണായ നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.
അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധിതയായിരുന്നു.
തുടർന്ന് രണ്ട് വട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെയാണ് മരണം. അമ്മ: നമിതാ മാധവന്‍കുട്ടി (കപ്പാ ടി.വി). പിതാവ്: ഡോണി തോമസ് (യു.എസ്.എ.). പൊതുദര്‍ശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം കൊച്ചിയില്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0